Mon. Dec 23rd, 2024
karatt faisal will run in local body election as independent candidate
കോഴിക്കോട്:

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസൽ. സിപിഎം സീറ്റ് തന്നില്ലെങ്കിലും ചുണ്ടപ്പുറം വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. ഭാവി നടപടികൾ ആലോചിക്കാൻ ഫൈസൽ അനുകൂലികൾ യോഗം ചേരുകയാണ്. ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ നിർത്തുമെങ്കിലും റഹീം വിഭാഗം വോട്ട് ചോർത്തും.

സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ കാരാട്ട് ഫൈസൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് പാർട്ടി അതൃപ്തി രേഖപ്പെടുത്തിയുരുന്നു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിൽ നിന്നും ഇടത് സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസലിന്റെ പേരാണ് പ്രഖ്യാപിച്ചത്.  കുന്ദമംഗലം എംഎൽഎ അഡ്വ പിടിഎ റഹീമായിരുന്നു ഫൈസലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

പിന്നീട് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ഫൈസലിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്.

By Arya MR