കൊച്ചി:
കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 500 ബൈക്കുകൾ അണിനിരത്തി വി ഫോര്‍ കൊച്ചി യൂത്ത് മൂവ്മെൻറ് നടത്തിയ റാലി ശ്രദ്ധേയമായി. ജനങ്ങൾ അധികാരം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ സോണുകളിൽ നിന്നും തുടങ്ങിയ റാലി കലൂർ സ്റ്റേഡിയത്തിൽ സമാപിച്ചു. റാലി സമാപനത്തിൽ V 4 കൊച്ചി കാമ്പയിൻ കൺട്രോളർ നിപുണ്‍ ചെറിയാൻ അഭിസംബോധന ചെയ്തു.
എറണാകുളം സൗത്ത് സോൺ കൺട്രോളർ മാരായ, വിൻസന്റ്, ഫോജി ജോൺ എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം മൂന്നിന് പേട്ടയില്‍ നിന്ന് തുടങ്ങിയ റാലി വൈറ്റിലയിൽ എത്തി, അവിടെ നിന്ന് കുണ്ടന്നൂർ വഴി തേവര കോന്തുരുത്തിയിൽ എത്തി ,രവി പൂരത്ത് നിന്ന് സൗത്തിൽ എത്തി പനമ്പിള്ളി നഗർ കടവന്ത്ര ഇളംകുളം കവർ ചെയ്ത് ഗാന്ധിനഗർ എത്തുന്നു.പൊന്നുരൂന്നി വൈററില ജനതാ തൈക്കൂടം വഴി മൊബിലിറ്റി ഹബ്ബിൽ എത്തുന്നു പിന്നീട് ചളിക്കവട്ടം വഴി തമ്മനം കവർ ചെയ്ത് സ്റ്റേഡിയത്തിൽ എത്തി
മറ്റൊരു റാലി തൃക്കാക്കര നോർത്ത് സോൺ കൺട്രോളർ ബിജു ജോൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സാജൻ അസീസ്, ഏലിയാസ് എന്നിവർ നേതൃത്വം നൽകി.ഇടപ്പള്ളി യിൽ നിന്ന് തുടങ്ങിയ റാലി ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അമൃത ഹോസ്പിറ്റലിൽ മുൻവശത്ത് നിന്ന് തുടങ്ങി അംബേദ്കർ റോഡ് വഴി കുന്നുംപുറം ജംഗ്ഷനിൽ വന്ന് പാലം കയറി പോണേക്കര പോണേ വഴി വഴി ചങ്ങമ്പുഴ പാർക്ക് ജംഗ്ഷനിൽ എത്തി.
ബി ടി എസ് റോഡ് വഴി എളമക്കര – കറുകപ്പള്ളി – ദേശാഭിമാനി കലൂര് എത്തി മെയിൻ റോഡ് വഴി സ്റ്റേഡിയം വഴി നോർത്ത് ജനത റോഡിലൂടെ – തമ്പുരാട്ടി പറമ്പ് റോഡ് വഴി വഴി ചങ്ങമ്പുഴ പാർക്കിലെത്തി, മെയിൻ റോഡ് വഴി വഴി പാലാരിവട്ടം ജംഗ്ഷനിലെത്തി – ആലിൻചുവട് – ഹൈസ്കൂൾ റോഡ് വഴി വെണ്ണല സ്കൂൾ – വെണ്ണല സ്കൂൾ നിന്ന് അർക്കക്കടവ് പാലത്തിന്റെ അവിടുന്ന് സുന്ദരിമുക്ക് വഴി കോറ്റൻകാവ് നിന്നും ധന്യ ജങ്ഷൻ വഴി ചക്കരപ്പറമ്പ് പുതിയറോഡ് ബൈ പാസ് വഴി പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തി. അവിടെ നിന്നും തമ്മനം – പുല്ലേപ്പടി റോഡിൽ -സൗത്ത് ജനത റോഡ് വഴി വഴി സ്റ്റേഡിയത്തിലെത്തി റാലി സമാപിച്ചു.
എറണാകുളം സൗത്ത് സോൺ റാലി ചിറ്റൂർ പാലത്തിന്റെ സമീപത്തു നിന്നും സൗത്ത് സോൺ കൺട്രോളർ ജോൺ ജേക്കബ്, സുജിത് സുകുമാരൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വടുതല ലൂർദ് ഹോസ്പിറ്റലിനു പുറകിലൂടൈ പച്ചാളം വോക്ക് വേ ചുറ്റി പച്ചാളം ജംക്ഷൻ വഴി അയ്യപ്പൻകാവ് കച്ചേരി പടി കോമ്പാറ വഴി എംജിറോഡിലെത്തി, ചിറ്റൂര്‍ റോഡ് കേറി വീഷണം പ്രെസ്സ് റോഡ് വഴി പുല്ലേപ്പടി പാലം കടന്നു.
ലിസി ഹോസ്പിറ്റൽ റോഡ് വഴി എസ്ആര്‍എം റോഡിൽ കൂടി പച്ചാളം കാട്ടുങ്ങൽ ക്ഷേത്രം വഴി വടുതല ഗേറ്റിലെത്തി. ചിന്മയ ജംക്ഷന്‍ വഴി പൊറ്റക്കുഴി റോഡ് വന്നു താനിക്കൽ ജംഗ്ഷൻ വഴി കീത്തിനഗർ ബാവാൻസ് പുന്നക്കൽ വഴി പുതുകലവട്ടം പള്ളിക്കു മുന്നിൽ അവിടേയ് നിന്നും തിരിച്ചു പുന്നക്കൽ പേരണ്ടൂർ പൊറ്റക്കുഴി പുതിയ ഫ്രീഡം റോഡ് ചുറ്റി കലൂർ സ്റ്റേഡിയത്തിൽ സമാപിച്ചു.