25 C
Kochi
Tuesday, July 27, 2021
Home Tags Kerala localbody elections 2020

Tag: Kerala localbody elections 2020

Postalballot collection box

കൊവിഡ്‌ ബാധിതര്‍ക്ക്‌ ഇലക്ഷന്‍ തലേന്നു വരെ അപേക്ഷിക്കാന്‍ അവസരം നല്‍കണം: തിരഞ്ഞെടുപ്പു കമ്മീഷന്‍

തിരുവനന്തപുരം:കൊവിഡ്‌ രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഉച്ച കഴിഞ്ഞു മൂന്നു വരെ തപാല്‍ വോട്ടിന്‌ അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍. ഇരു വിഭാഗങ്ങള്‍ക്കും രണ്ടു ദിവസം മുന്‍പു വരെ അപേക്ഷിക്കാന്‍ അവസരം നല്‍കാമെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌.ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ കരട്‌ രൂപത്തിനുള്ള...
Sreedevi-keralacongress M

കോതമംഗലത്ത്‌ സിപിഎം- സിപിഐ തര്‍ക്കം മൂര്‍ച്ഛിച്ചു

കൊച്ചി:പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോതമംഗലത്തെ സിപിഎം- സിപിഐ തര്‍ക്കം മുന്നണിബന്ധം തകര്‍ക്കുന്ന നിലയിലേക്ക്‌. നെല്ലിക്കുഴിക്കു പിന്നാലെ പല്ലാരിമംഗലത്തും മുന്നണി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ എല്‍ഡിഎഫ്‌ ഘടകകക്ഷി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഒമ്പത്‌, പത്ത്‌ വാര്‍ഡുകളിലാണ്‌ സിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്‌.ഒമ്പതാം വാര്‍ഡില്‍ ദീപയും പത്തില്‍ സി എസ്‌ സഫീലയുമാണ്‌ സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ്‌...
Aluva_Municipal_Office

ആലുവനഗരസഭ: ജേക്കബ്‌ വിഭാഗം ഒറ്റയ്‌ക്ക്‌ മത്സരിക്കും

കൊച്ചി:ആലുവ നഗരസഭയില്‍ കോണ്‍ഗ്രസിനു പിന്നാലെ യുഡിഎഫിലും പടലപ്പിണക്കം രൂക്ഷമായി. സീറ്റ്‌ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ ഏഴ് സീറ്റുകളിൽ കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം ഒറ്റക്ക് മത്സരിക്കുവാൻ ഒരുങ്ങുന്നു. യുഡിഎഫ്‌ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെങ്കില്‍ ആവശ്യപ്പെട്ട ഏഴു സീറ്റുകളിലും മത്സരിക്കുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ആലുവ നിയോജകമണ്ഡലം...
v4Kochi

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: ബൈക്ക്‌ റാലിയുമായി V 4 കൊച്ചി

കൊച്ചി:  കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 500 ബൈക്കുകൾ അണിനിരത്തി വി ഫോര്‍ കൊച്ചി യൂത്ത് മൂവ്മെൻറ് നടത്തിയ റാലി ശ്രദ്ധേയമായി.  ജനങ്ങൾ അധികാരം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ  സോണുകളിൽ നിന്നും തുടങ്ങിയ റാലി കലൂർ സ്റ്റേഡിയത്തിൽ സമാപിച്ചു. റാലി സമാപനത്തിൽ V 4 കൊച്ചി കാമ്പയിൻ കൺട്രോളർ...
KERALAHIGHCOURT

തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ ഹാട്രിക്‌ സംവരണം പാടില്ലെന്നു ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നു വട്ടം സംവരണം പാടില്ലെന്ന്‌ ഹൈക്കോടതി. ഉത്തരവനുസരിച്ച്‌ മുന്‍പ്‌ രണ്ടു വര്‍ഷം സംവരണം ചെയ്‌ത സ്ഥാപനങ്ങളില്‍ ഇത്തവണയും സംവരണസീറ്റായി നിശ്ചയിച്ച അധ്യക്ഷ പദവികളില്‍ വീണ്ടും നറുക്കെടുപ്പു നടത്തണം. ഇതോടെ പല ജില്ലാപഞ്ചായത്തുകളിലും പ്രസിഡന്റ്‌ പദവി പൊതു വിഭാഗത്തിലാകും.അധ്യക്ഷ പദവികള്‍ സംവരണ സീറ്റുകളാക്കിയതിനെതിരേ...
KOCHI CORPARATION

മുന്നണികളില്‍ വിമതശല്യം; ചേരിതിരിഞ്ഞ്‌ മത്സരം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലും ഭിന്നിപ്പ്‌ ശക്തം. യുഡിഎഫില്‍ വിമതശല്യമാണെങ്കില്‍ എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞാണ്‌ പോരാട്ടം. കൊച്ചി കോര്‍പ്പറേഷനില്‍ വളരെ കോണ്‍ഗ്രസ്‌ നേരിടുന്നത്‌ വിമതശല്യമാണ്‌. മേയറും ഡെപ്യൂട്ടി മേയറുമടക്കം മുന്‍ ഭരണസമിതിയിലെ പലര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതോടെയാണ്‌ റിബലുകള്‍ രംഗത്തെത്തിയത്‌. അതേസമയം, എല്‍ഡിഎഫില്‍ മുന്‍ മേയര്‍ തന്നെ...
election symbols

കുട്ടികള്‍ക്ക്‌ നഷ്‌ടമായ ‘സ്‌കൂള്‍ ഉപകരണങ്ങള്‍’ സ്വതന്ത്രര്‍ക്ക്‌

തിരുവനന്തപുരം: കൊവിഡ്‌ മൂലം സ്‌കൂളുകള്‍ തുറക്കുന്നില്ലെങ്കിലും കുട്ടികള്‍ 'മിസ്‌' ചെയ്യുന്ന ബ്ലാക്ക്‌ ബോര്‍ഡും ബെഞ്ചുമെല്ലാം നാട്ടില്‍ ചുവരെഴുത്തുകളിലൂടെ അവര്‍ക്ക്‌ കാണാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ചിഹ്നങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവ കൂടി ഉള്‍പ്പെട്ടതിനാലാണിത്‌.മുന്‍ കാല പഠനോപകരണങ്ങളായ സ്ലേറ്റു മുതല്‍ മഷിക്കുപ്പിയും പേനയും ഇപ്പോള്‍ ഓണ്‍ ലൈന്‍ ക്ലാസിലുപയോഗിക്കുന്ന ലാപ്‌ ടോപ്പും...
ldf

കോഴിക്കോട്‌ ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്‌:ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 15ഉം ജനതാദള്‍ നാലും സിപിഐ മൂന്നും സീറ്റുകളിലാണ്‌ മത്സരിക്കുക. എന്‍സിപി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്‌ എം എന്നീ പാര്‍ട്ടികള്‍ക്ക്‌ ഓരോ സീറ്റ്‌ ലഭിക്കും. നരിക്കുനി, ഓമശ്ശേരി, ഡിവിഷനുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും.കഴിഞ്ഞ തവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ജനതാദളും കേരള കോണ്‍ഗ്രസ്‌ എമ്മും...
KOCHI CORPARATION

കൊച്ചി കോര്‍പ്പറേഷന്‍: എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. 56 സീറ്റുകളില്‍ സിപിഎമ്മും എട്ടെണ്ണത്തില്‍ സിപിഐയും മത്സരിക്കും. പുതുതായി എല്‍ഡിഎഫിലേക്കു കടന്നു വന്ന കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ മൂന്നു സീറ്റും സിപിഐ (എംഎല്‍) റെഡ്‌ഫ്‌ളാഗിന്‌ ഒരു സീറ്റും നല്‍കിയിട്ടുണ്ട്‌.എന്‍സിപിക്കും ജനതാദളിനും രണ്ട്‌ സീറ്റ്‌ വീതവും കോണ്‍ഗ്രസ്‌ എസിനും...
Pizhala lady candidates

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: പിഴലയെ കരയ്‌ക്കടുപ്പിക്കാന്‍ കരമുട്ടിക്കല്‍ സമരസമിതി 

  കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയതോടെ പ്രാദേശികമായ വികസന മുരടിപ്പ്‌ പലയിടങ്ങളിലും പ്രചാരണവിഷയമാകുകയാണ്‌. എന്നാല്‍ അവഗണനയ്‌ക്കെതിരേ സ്‌ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കി തെരഞ്ഞെടുപ്പ് രംഗത്ത്‌ ‌സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാകുകയാണ്‌ കൊച്ചിയിലെ പിഴലദ്വീപ്‌. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് നിന്ന് നഗരത്തിലെത്താന്‍ വഴിയില്ലാതെ വലഞ്ഞപ്പോള്‍ നടത്തിയ സമരമാണ് പാലം നിര്‍മിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്.ഈ സമര വിജയത്തിന്‍റെ ആവേശത്തില്‍...