Mon. Dec 23rd, 2024
Malabar Medical College

കോഴിക്കോട്:

ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി 11.30നാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് യുവതിയെ  കൂട്ടിക്കൊണ്ട് പോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നുവെന്നും പരാതിയുണ്ട്. ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം, ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

https://www.youtube.com/watch?v=Z6nnyMfsIPc

By Binsha Das

Digital Journalist at Woke Malayalam