Sun. Feb 23rd, 2025
KERALAHIGHCOURT
കൊച്ചി:

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നു വട്ടം സംവരണം പാടില്ലെന്ന്‌ ഹൈക്കോടതി. ഉത്തരവനുസരിച്ച്‌ മുന്‍പ്‌ രണ്ടു വര്‍ഷം സംവരണം ചെയ്‌ത സ്ഥാപനങ്ങളില്‍ ഇത്തവണയും സംവരണസീറ്റായി നിശ്ചയിച്ച അധ്യക്ഷ പദവികളില്‍ വീണ്ടും നറുക്കെടുപ്പു നടത്തണം. ഇതോടെ പല ജില്ലാപഞ്ചായത്തുകളിലും പ്രസിഡന്റ്‌ പദവി പൊതു വിഭാഗത്തിലാകും.

അധ്യക്ഷ പദവികള്‍ സംവരണ സീറ്റുകളാക്കിയതിനെതിരേ നല്‍കിയ നൂറില്‍പ്പരം ഹര്‍ജികള്‍ പരിഗണിച്ചാണ്‌ ഉത്തരവ്‌. മൂന്നാം തവണയും വാര്‍ഡ്‌ അധ്യക്ഷ പദവികള്‍ സംവരണ സീറ്റുകളാക്കിയതു ചോദ്യം ചെയ്‌ത്‌ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച്‌ 10 ഇടത്തെ സംവരണം നേരത്തേ കോടതി റദ്ദാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന്‌ ഇവിടങ്ങളില്‍ സംവരണക്രമം നിശ്ചയിക്കാനുള്ള പുനര്‍വിജ്ഞാപനം കമ്മിഷന്‍ പുറപ്പെടുവിച്ചു. വാര്‍ഡ്‌ പുനര്‍നിര്‍ണയം തിരഞ്ഞെടുപ്പു പ്രക്രിയകളെയാകെ മന്ദീഭവിപ്പിക്കുമെന്ന തിരഞ്ഞെടുപ്പുകമ്മിഷന്റെ വാദം കോടതി തള്ളി.