കൊച്ചി:
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി അപ്പോള്‍ തന്നെ പരാതി നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ലായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രൊസിക്യൂഷന്‍റെ ഹര്‍ജി വിധി പറയാന്‍ മാറ്റി.
വിചാരണക്കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെ പെരുമാറിയെന്നും സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ കോടതി അനുവദിച്ചു. നടി പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യമുണ്ടായിയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നടിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
https://www.youtube.com/watch?v=JwdtPca1I0k
ശക്തമായാണ് വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ വാദിച്ചത്. വനിത ജഡ്ജി തന്നെ തുടര്‍ന്നങ്ങോട്ടും വാദം കേള്‍ക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ലയെന്ന് സര്‍ക്കാരും നടിയും കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതിയില്‍ വിശാസമില്ലയെന്ന് തന്നെയാണ് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും കോടതിയെ അറിയിച്ചത്.
നിലവില്‍ കേസിന്‍റെ വിചാരണ ഇപ്പോള്‍ ഹെെക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി വെള്ളിയാഴ്ച വരെ തുടരും. ഇതിന് ശേഷം ഈ കേസില്‍ വിധി പറയും.