Wed. Jan 22nd, 2025
A Vijayaraghavan against people opposing EWS reservation

 

തിരുവനന്തപുരം:

സംസ്ഥാനത്ത് നിലവിൽ വന്ന മുന്നാക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്നവർ വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ പ്രതികരിച്ചു. മാധ്യമം ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ തീരുമാനം മൂലം ഒരു തിരിച്ചടിയും ഉണ്ടാകില്ലെന്നും ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നന്മാരാണെന്നും അദ്ദേഹം ആരോപിച്ചു.

ജാതി അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്ന ഒരു പാർട്ടിയല്ല കമ്യൂണിസ്​റ്റ് പാർട്ടിയെന്നും അഭിപ്രായപ്പെട്ടു. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്. പട്ടികജാതി/പട്ടികവർഗ വിഭാഗം സഹസ്രാബ്​ദങ്ങളുടെ അടിച്ചമർത്തലിന് വിധേയരായവരാണ്. അവർക്കുള്ള സംവരണം അഭംഗുരം തുടരണമെന്ന് എ വിജയരാഘവൻ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിശ്ചയിച്ച അളവിൽ വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

By Athira Sreekumar

Digital Journalist at Woke Malayalam