Fri. Nov 22nd, 2024

പത്തനംതിട്ട:

തീർഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍ കർശന നിയന്ത്രണങ്ങളോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത 1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതിയുള്ളത്.

24 മണിക്കൂറിനുളളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും.പമ്പയിലോ, സന്നിധാനത്തോ തങ്ങാൻ അനുമതിയില്ല.

ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി വൈകിട്ട് അഞ്ചിന് നട തുറക്കും. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നാണ്. നാളെ പുതിയ മേൽശാന്തിയാകും നട തുറക്കുക.

അതേസമയം, ശബരിമലയിലേക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോര്‍ഡിന്റെ താത്കാലിക ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ ഇന്നലെ 81 പേരില്‍ നടത്തിയ പരിശോധനയില്‍ ആണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam