Wed. Jan 22nd, 2025

കോഴിക്കോട്:

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്‍റെ പിതാവ് കെ മുഹമ്മദ് ഷുഹൈബ് കോഴിക്കോട് ആര്‍എംപി സ്ഥാനാര്‍ഥിയാകും. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് കെ മുഹമ്മദ് ഷുഹൈബ് മത്സരിക്കുക. നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്.

എൽജെഡിയുടെ തോമസ് മാത്യുവാണിവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. പോലിസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്തമെന്ന് ആർഎംപി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഘകളും പുസ്തകങ്ങളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തതായായിരുന്നു ആരോപണം. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഈ വര്‍ഷം സെപ്റ്റബര്‍ മാസത്തിൽ ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ഇരുവർക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam