Thu. Jan 23rd, 2025
Maharashtra road accident; five keralites died
മുംബൈ:

മഹാരാഷ്ട്രയിലെ സത്താരയിൽ വാൻ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സത്താരയ്ക്കും സാംഗ്ലിയ്ക്കും ഇടയിൽ വാൻ പുഴയിലേക്ക് മറിഞ്ഞത്. ഗോവയിൽ നിന്നും മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കരാടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവർ മുംബൈ വാഷിയിൽ സ്ഥിരതാമസക്കാരാണ്.

By Arya MR