Mon. Dec 23rd, 2024
NITTO ATP finals tomorrow

 

ലണ്ടൻ:

എടിപി ഫൈനല്‍സ് ടൂര്‍ണമെന്‍റിന് നാളെ മുതൽ തുടക്കം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, റഷ്യന്‍ താരം ദാനിയേൽ മെദ്വവേദ്, 2018ലെ വിജയിയായ ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സ്വേരേവ്, അര്‍ജന്‍റീനയുടെ ഡീഗോ ഷ്വാര്‍ട്സ്‌മാന്‍ എന്നിവര്‍ ഗ്രൂപ്പ് ടോക്കിയോ 1970ൽ കളിക്കും. തുടര്‍ച്ചയായ പതിനാറാം എടിപി ഫൈനല്‍സിന് യോഗ്യത നേടിയ റാഫേല്‍ നദാല്‍, യുഎസ് ഓപ്പൺ ജേതാവ് ഡൊമിനിക് തീം, കഴിഞ്ഞ വര്‍ഷത്തെ ചാംപ്യനായ സ്റ്റെഫാനോസ് സിറ്റ്സിപാസ് ലോക എട്ടാം നമ്പര്‍ താരം ആന്ദ്രേ റുബ്ലേവ് എന്നിവരാണ് ഗ്രൂപ്പ് ലണ്ടന്‍ 2020ൽ ഉള്ളത്.

ആദ്യ മത്സരം നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും തമ്മിലാണ്. ഈ സീസണിൽ കിരീടം നേടിയാൽ എടിപി ഫൈനല്‍സില്‍ ആറ് തവണ ചാംപ്യനായ റോജര്‍ ഫെ‍ഡററിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് കഴിയുമെന്നതിനാൽ നിർണായക മത്സരം തന്നെയാണ് നാളെ നടക്കുന്നത്.

 

 

 

By Athira Sreekumar

Digital Journalist at Woke Malayalam