Sun. Dec 22nd, 2024
Soumini_Jain

കൊച്ചി:

കോര്‍പ്പറേഷന്‍ സിറ്റിംഗ്‌ മേയര്‍ സൗമിനി ജെയിനെ ഒഴിവാക്കി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. മത്സരിക്കാനില്ലെന്ന്‌ താത്‌പര്യമറിയിച്ചതിനെത്തുടര്‍ന്നാണ്‌ സൗമിനിയെ പരിഗണിക്കാതിരുന്നതെന്ന്‌ പാര്‍ട്ടി വിശദീകരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പാണ്‌ കാരണമെന്ന്‌ ആരോപണമുണ്ട്‌.

മുന്‍പ്‌ പല തവണ ഹൈബി ഈഡന്‍ എംപിയുമായുള്ള മേയറുടെ അഭിപ്രായഭിന്നത മറനീക്കിയിരുന്നു. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്‌ മത്സരിക്കാന്‍ വേണ്ടി മാറി നിന്നതാണെന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്‌.

കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ്‌, മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ഡെപ്യൂട്ടി മേര്‍ കെ എം പ്രേംകുമാര്‍ എന്നിവര്‍ പട്ടികയിലിടം നേടി.