കാസർഗോഡ്:
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹൊസ്ദുർഗ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഇതോടെ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11ലേക്ക് മാറ്റി. 13 കോടിയുടെ തട്ടിപ്പിന് തെളിവുള്ളതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇപ്പോൾ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ശനിയാഴ്ചയാണ് എം സി കമറുദ്ദിന്റെ അറസ്റ്റ് കാസർഗോഡ് എസ്പി ഓഫീസിൽ രേഖപ്പെടുത്തിയത്.
അതേസമയം കമറുദ്ദീൻ എംഎൽഎക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി ഇന്ന് രജിസ്റ്റർ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ പുതിയ കേസിലും പ്രതിയാണ്.
https://www.youtube.com/watch?v=gT5f4zW6S6g