Sat. Jan 18th, 2025
Trump supporting Modi in US election 2020

 

2020 അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ബൈഡൻ മുന്നേറുന്ന സാഹചര്യത്തിൽ ട്രംപിന് ജയ് വിളിക്കുന്ന മോദിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ പങ്കാളിയായിരുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് അടുത്ത ബന്ധമാണ് ട്രംപുമായി ഉള്ളതെന്നും അബ് കി ബാർ ട്രംപ് സർക്കാർ എന്നും മോദി പ്രചാരണത്തിൽ പറയുന്നതായി വിഡിയോയിൽ വ്യക്തമാണ്. അതേസമയം അധികാര പദവിയിലേക്ക് അടുക്കുന്ന ജോ ബൈഡന്റെ പോസ്റ്റുകൾക്കും പ്രധാനമന്ത്രി പിന്തുണ നൽകി രംഗത്തെത്തിയിരുന്നു.

 

By Athira Sreekumar

Digital Journalist at Woke Malayalam