Mon. Dec 23rd, 2024
local body election
തിരുവനന്തപുരം:

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു .മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്​ ആദ്യഘട്ടം. ഡിസംബർ 10 വ്യാഴാഴ്​ച നടക്കുന്ന രണ്ടാം ഘട്ടത്തിൽ കോട്ടയം, എറണാകുളം, തൃശൂർ, വയനാട്​ ജില്ലകളിലാണ്​ വോ​ട്ടെടുപ്പ്​. ഡിസംബർ 14 തിങ്കളാഴ്​ച നടക്കുന്ന മൂന്നാംഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലും വോ​ട്ടെടുപ്പ്​ നടക്കും.

വോട്ടിങ്​ മെഷീനുകളുടെ പരിശോധന ഏതാണ്ട്​ പൂർത്തിയായി. കോവിഡ്​മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോ​ട്ടെടുപ്പ്. കോവിഡ്​ ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പോസ്​റ്റൽ വോട്ട്​ അനുവദിക്കും. ഇതിന്​ മൂന്ന്​ ദിവസം മുമ്പ്​ അപേക്ഷിക്കണം.