Sun. Dec 22nd, 2024
Nitish Kumar's announcement comes on the last day of campaigning for the 2020 Bihar assembly elections.
പട്ന:

താൻ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.’പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാൾ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.’ നിതീഷ് കുമാർ പറഞ്ഞു.

2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിനത്തിലാണ് നിതീഷിന്റെ പ്രഖ്യാപനം. കോവിഡ് പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബർ ഏഴിനാണ്. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.