Mon. Dec 23rd, 2024
Bineesh Kodiyeri wife against ED

 

തിരുവനന്തപുരം:

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. നീണ്ട 26 മണിക്കൂർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ വീട്ടിൽ നിന്ന് കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോൺ മാത്രമാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനിറ്റ മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുതര ആരോപണങ്ങളാണ് കടുംബം ഇഡിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. തല പോയാലും ഇഡിയുടെ മഹസറില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്‍റെ ഭാര്യ വ്യക്തമാക്കി.  കണ്ടെടുത്ത സാധനങ്ങള്‍ തങ്ങളെ കാണിച്ചില്ല. റെയിഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ പറയുന്നു. മഹസറില്‍ ഒപ്പിടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഭീഷണിപ്പെടുത്തി. 

ഇഡി ഉദ്യോഗസ്ഥര്‍ ഭക്ഷണം മാത്രം കഴിക്കാനാണ് വീട്ടില്‍ വന്നതെന്നും പ്രതത്യേകിച്ച് ഒന്നും കണ്ടെത്തിയില്ലെന്നും ബിനീഷിന്‍റെ ഭാര്യമാതാവ്  മിനി ആരോപിച്ചു. അതേസമയം കുടുംബം നടപടികളോട് സഹകരിച്ചില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

By Athira Sreekumar

Digital Journalist at Woke Malayalam