ഡൽഹി:
ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഫ്രഞ്ച് നിർമ്മിത മൂന്ന് റഫാല്‍ പോർവിമാനങ്ങൾ കൂടി ഇന്നെത്തും. ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.
59,000 കോടി രൂപ ചിലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടുള്ളത്. ഇതിൽ 10 വിമാനങ്ങളാണ് ഇന്ത്യയ്ക്ക് നൽകിയിട്ടുള്ളത്. അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തി. തുടർന്ന് സെപ്റ്റംബർ 10ന് നടന്ന ചടങ്ങിൽ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
റഫാൽ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്. റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനങ്ങളാണ് റഫാൽ.