ഡെലവെയർ:
ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ് വുമൺ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി സാറ മക്ക്ബ്രൈഡാണ് ചരിത്രം നേട്ടം കുറിച്ചത്. ഡെലവെയർ സ്റ്റേറ്റിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സ്റ്റീവ് വാഷിങ്ടണിനെ പരാജയപെടുത്തിക്കൊണ്ടായിരുന്നു സാറയുടെ മുന്നേറ്റം. യുഎസ് സെനറ്റിലെ ഒരേയൊരു ട്രാൻസ്‌ജെൻഡർ അംഗം കൂടിയാണ് സാറ.
ഹ്യൂമൻ റൈറ്സ് ക്യാമ്പയിനിന്റെ നാഷണൽ പ്രെസ്സ് സെക്രട്ടറിയായ സാറ എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വ്യക്തിയാണ്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയോട് ട്രംപ് പുലർത്തുന്ന അസഹിഷ്ണുതയ്ക്ക് ഏറ്റ കനത്ത പ്രഹരമാണ് സാറയുടെ വിജയം. വിജയം കൈവരിച്ച ശേഷം ചൊവ്വാഴ്ച രാത്രി സാറ ട്വിറ്ററിൽ കുറിച്ചു, “നമ്മൾ നേടിയിരിക്കുന്നു. ഞാൻ വിശ്വസിക്കുന്നു, ഈ രാത്രി ഒരു LGBTQ കുട്ടിയ്ക്ക് ജനാധിപത്യം നമുക്കും കൂടി ഉള്ളതാണെന്ന ബോധ്യം ഉണർത്തുമെന്ന്.”
ഡെമോക്രറ്റിക്ക് പ്രസിഡന്റ സ്ഥാനാർഥി ജോ ബൈഡൻ വാഗ്ദാനം ചെയ്ത ‘ഇക്വളിറ്റി ആക്ട്’ന് പൂർണ്ണ പിന്തുണയാണ് സാറ പ്രഖ്യാപിച്ചുരുന്നത്. ബൈഡൻ പ്രസിഡന്റായാൽ സ്ത്രീകൾക്കും എൽജിബിടിക്യു കമ്മ്യൂണിറ്റിയ്ക്കും അവകാശങ്ങൾ നേടികൊടുക്കുമെന്ന വാഗ്ദാനം ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ, ട്രംപിന്റെ മുന്നേറ്റമാണ് ഇപ്പോൾ അമേരിക്കയിൽ നിന്നും അറിയാൻ കഴിയുന്നത്.