Wed. Jan 22nd, 2025
state sponsored encounter

പത്തനംതിട്ട:

വയനാട്ടില്‍ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകന്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്‌ ഭരണകൂടഭീകരതയാണെന്നു കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ ആദിവാസിമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കും. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും കുടുംബത്തിലേക്ക്‌ അന്വേഷണം എത്തിയതു കൊണ്ടാണ്‌ പിണറായി വിജയന്‍ സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അല്ലെങ്കില്‍പ്പിന്നെ മുഖ്യമന്ത്രി എന്തിനു ഭയക്കണം. എല്ലാ കേസുകളുടെയും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തും. ആത്മാഭിമാനം ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജി വെക്കട്ടെ. ധാര്‍മികതയുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരോട്‌ തെറ്റായ സമീപനം സ്വീകരിക്കുന്ന നിലപാടാണ്‌ സര്‍ക്കാരിന്റേത്‌. മുഖ്യമന്ത്രി മാധ്യമസ്വാതന്ത്ര്യത്തിന്‌ എതിരു നില്‍ക്കുന്നതായും അദ്ദേഹം ആരോപിച്ചു.