Sun. Dec 22nd, 2024

ഇസ്താംബൂള്‍:

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഹാട്രിക്ക് വിജയം ലക്ഷ്യം വെച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുന്നത്. ബാഴ്സലോണയും ചെല്‍സിയും യുവന്റസുമെല്ലാം ഇന്ന് കളിക്കളത്തിലുണ്ട്. ഇസ്താംബൂള്‍ ബസക്‌സെഹിറാണ് യുണൈറ്റഡിന്റെ എതിരാളികള്‍. രാത്രി 11.30 നാണ് മത്സരം.

തുടർച്ചയായി രണ്ടു​ മത്സരം ജയിച്ച്​ ഗ്രൂപ്​ ‘ജി’യിൽ ലീഡുറപ്പിച്ച ബാഴ്​സലോണക്ക്​ ഡൈനാമോ കിയവാണ്​ എതിരാളി. യുവൻറസ്​ ഹംഗേറിയൻ ക്ലബ്​ ഫെറൻവാറോസിനെ നേരിടും. കൊവിഡ്​ മുക്​തനായി തിരിച്ചെത്തിയ ക്രിസ്​റ്റ്യാനോ റൊണാൾഡോയും ടീമിലുള്ളത് യുവന്‍റസിന് കരുത്താകും. കഴിഞ്ഞയാഴ്​ച ക്രിസ്​റ്റ്യാനോയുടെ അസാന്നിധ്യത്തിൽ ബാഴ്​സലോണയെ നേരിട്ട യുവൻറസ്​ തോൽവി വഴങ്ങിയിരുന്നു.

പിഎസ്ജിയെയും  ലെയ്പ്‌സിഗിനെയും തകര്‍ത്തതിന്റെ ആവേശത്തിലാണ് ഹാട്രിക് വിജയം ലക്ഷ്യമിട്ട് താരതമ്യേന ദുര്‍ബലരായ ബസക്‌സെഹിറിനെ നേരിടുന്നത്. ഗ്രൂപ്പ് എച്ചില്‍ യുണെെറ്റഡ് ഒന്നാം സ്ഥാനത്തും. ബസക്‌സെഹിറാകട്ടെ അവസാന സ്ഥാനത്തുമാണ്. അതുകൊണ്ട് തന്നെ ജയം യുണെെറ്റഡിനൊപ്പമാണെന്നാണ് കണക്കൂട്ടല്‍.

By Binsha Das

Digital Journalist at Woke Malayalam