ഡല്‍ഹി:
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ അറസ്‌റ്റിനെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ്. അറസ്റ്റ് ഞെട്ടിപ്പിക്കുന്നതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.
സംഭവത്തെ ശക്തമായി അപലപിക്കുന്നു. മാധ്യമ വിമര്‍ശനങ്ങളെ നേരിടാന്‍ സംസ്ഥാനത്തിന്റെ അധികാരം പ്രയോഗിക്കരുത്. അര്‍ണാബിനോട് പോലിസ് മാന്യമായ രീതിയിലാണ് പെരുമാറുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന എഡിറ്റേഴസ് ഗില്‍ഡ് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണങ്ങളെ അധികാരികളുടെ മുന്‍പിലെത്തിക്കുന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
അറസ്റ്റിനെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സും അപലപിച്ചു. അര്‍ണബ് അര്‍ണാബ് ഗോസ്വാമിയെയും റിപ്പബ്ലിക്ക് ടിവിയെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ഐ എഫ് ഡബ്ല്യു ജെ ആവശ്യപ്പെട്ടു. ചോദ്യംചെയ്യലിനോട് സഹകരിക്കാന്‍ തയാറുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അധികാരദുര്‍വ്വിനിയോഗമാണിത്. രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ ഗോസ്വാമിയെ പിന്തുണയ്‌ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.