Sun. Dec 22nd, 2024

തിരുവനന്തപുരം:

ബെംഗളൂരുവില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥ സംഘം ബിനീഷിന്റെ വീട്ടിലെത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് എട്ടംഗ സംഘം പരിശോധന നടത്തുന്നത്. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങള്‍ പരിശോധന നടത്തും. സിആര്‍പിഎഫും, കര്‍ണാടക പൊലീസും  ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഇഡിക്കൊപ്പമുണ്ട്.

മരുതംകുഴി കൂട്ടാന്‍വിളയിലുള്ള ‘കോടിയേരി’ എന്ന വീട് ബിനീഷിന്റെ പേരിലാണ്. എന്നാല്‍,  അദ്ദേഹത്തിന്റെ അച്ഛനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും ഇവിടെ താമസിക്കുന്നുണ്ട്.

9 മണിയോടെയാണ് ഉദ്യോഗസ്ഥര്‍  ബിനീഷിന്‍റെ വീട്ടിലെത്തിയതെങ്കിലും. വീടിന്റെ താക്കോല്‍ ലഭിക്കാത്തതിനാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കുറേ നേരം കാത്തിരിക്കേണ്ടിവന്നിരുന്നു. ഇന്നലെ വെെകുന്നേരം മുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ തിരുവനനന്തപുരത്തെത്തിയിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam