Sun. Apr 6th, 2025
actor Vijay Raaz released on bail

 

മുംബൈ:

സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച കേസില്‍ നടനും സംവിധായകനുമായ വിജയ് റാസിന് ജാമ്യം അനുവദിച്ചു. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം നൽകിയത്. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. മധ്യപ്രദേശില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ താരം പീഡിപ്പിച്ചെന്നാണ് കേസ്.

നംവബർ രണ്ടിനാണ് പീഡനശ്രമം നടന്നത്. ഇതേ തുടർന്ന് രാത്രി തന്നെ യുവതി രാംനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് ഇന്നലെ വിജയ് റാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam