Sun. Dec 22nd, 2024
image during Fight against CAA, NRC
ഡൽഹി:

മുന്നോക്കക്കാരിലെ ദുർബല വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ കേരള സർക്കാർ നടപടിയെ എതിർത്ത് ഭീം ആർമി പാർട്ടി അധ്യക്ഷനും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദ്. മലയാളത്തില്‍ ട്വീറ്റ് ചെയ്തായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധം അറിയിച്ചത്.ഭീം ആര്‍മി കേരള ഘടകം സാമ്പത്തിക സംവരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക @CMOkerala pic.twitter.com/ASxu1iix8F

— Chandra Shekhar Aazad (@BhimArmyChief) November 2, 2020

സവർണ സംവരണം ഒരു സംഘപരിവാർ  അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക – ആസാദ് ട്വിറ്ററിൽ  കുറിച്ചു.എന്നാൽ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഒക്ടോബര്‍ 23 ന്  പ്രാബല്യത്തിലായിരുന്നു.