ദുബായ്:
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സൺ വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും തുടര്‍ന്ന് കളിക്കില്ലെന്ന് വാട്‌സണ്‍ വ്യക്തമാക്കി. ഇക്കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റിനെയും വാട്സണ്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഏറ്റുവാങ്ങിയത് ദയനീയ തോല്‍വിയായിരുന്നു. ടീം പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തതോതടെയാണ് വാട്സണ്‍ മൂന്ന് വര്‍ഷം സിഎസ്കെയുമായി നീണ്ടുനിന്ന ബന്ധം മുറിക്കുന്നത്. ടീമിലെ സഹതാരങ്ങളോടാണ് വാട്ട്‌സണ്‍ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
ഓസ്‌ട്രേലിയൻ മുൻ ഓൾറൗണ്ടർ ഷെയ്‌ൻ വാട്‌സൺ 2016ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. 39-കാരനായ വാട്ട്‌സണ്‍ വിവിധ ട്വന്റി 20 ലീഗുകളില്‍ കളിച്ചുവരികയായിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിട്ടാണ് വാട്‌സണെ വിലയിരുത്തുന്നത്.
സിഎസ്‌കെ 2018ലാണ് വാട്‌സണെ ടീമിലെത്തിക്കുന്നത്. ആ വര്‍ഷം തന്നെ ടീമിന്റെ കിരീട നേട്ടത്തില്‍ വാട്‌സണ്‍ മുഖ്യ വഹിച്ചിരുന്നു. 2018-ല്‍ ഹൈദാരാബാദിനെതിരായ ഫൈനലില്‍ 57 പന്തില്‍ നിന്ന് 117 റണ്‍സെടുത്ത് താരമായതും വാട്ട്‌സണ്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ വളരെ വെെകാരികമായിട്ടാണ് ടീം മാനേജ്മെന്‍റിനെയും സഹതാരങ്ങളെയും ചെന്നെെ സൂപ്പര്‍ കിങ്സുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന കാര്യം അദ്ദേഹം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.