Sun. Feb 23rd, 2025

ജനീവ:

കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം,  തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും ഗെബ്രിയേസസ് അറിയിച്ചു.

”കൊവിഡ് പോസിറ്റീവായ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാന്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടമായിട്ടില്ല.  പക്ഷെ വരും ദിവസങ്ങളില്‍   ്ക്വാറന്‍റീനിലായിരിക്കും.  ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യും”- ടെഡ്രോസ് ട്വീറ്റ് ചെയ്തു. ആരോഗ്യമാര്‍ഗ്ഗ നിര്‍ദേശം കൃത്യമായി പാലിച്ചുകൊണ്ട് കൊവിഡ് വ്യാപനത്തിന്‍റെ ചങ്ങല പൊട്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam