Mon. Dec 23rd, 2024
തിരുവനന്തപുരം:

മുന്നോക്ക സംവരണം ഉടനടി നടപ്പാക്കാന്‍ പിഎസ്‌സി തീരുമാനം. ഉത്തരവിറങ്ങിയ ഒക്‌റ്റോബര്‍ 23 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണു തീരുമാനം. ഇതനുസരിച്ച്‌ അന്നു മുതല്‍ നവംബര്‍ മൂന്നു വരെ അപേക്ഷ നല്‍കാന്‍ സമയപരിധിയുള്ള അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക്‌ അപേക്ഷിക്കാന്‍ 10 ദിവസം കൂടി നീട്ടി നല്‍കാനും പിഎസ്‌സി യോഗം തീരുമാനിച്ചു.

ഒക്‌റ്റോബര്‍ 23നോ അതിനു ശേഷമോ അപേക്ഷ ക്ഷണിച്ച തസ്‌തികകളുടെ കാലാവധിയാണ്‌ നവംബര്‍ 14 വരെ നീട്ടിയത്‌. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 10 ശതമാനം പേര്‍ക്ക്‌ സംവരണം നല്‍കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സംവരണം നടപ്പാക്കുന്നതിന്‌ ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്ന എന്‍എസ്‌എസിന്റെ ആവശ്യം പിഎസ്‌സി തള്ളി.