Mon. Dec 23rd, 2024
Bengaluru court extends custodial of Bineesh Kodiyeri in drugs case

 

ബംഗളൂരു:

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിച്ചില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ട് ദിവസം ചോദ്യം ചെയ്യൽ നടന്നില്ല. ഇഡിയുടെ വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

അതേസമയം തനിക്ക് കടുത്ത ശരീരവേദനയുള്ളതായി ബിനീഷ് കോടതിയിൽ പറഞ്ഞു. 10 തവണ ഛർദിച്ചെന്നും പറഞ്ഞു. എന്നാൽ ബിനീഷിനെ കാണാൻ ഇഡി ഉദ്യോഗസ്ഥര്‍ അനുവാദം നൽകാത്തതിനെതിരെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിച്ചില്ല. ബംഗളൂരു ലഹരിമരുന്ന് കേസിലെ മറ്റു പ്രതികൾ റിമാൻഡിൽ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്കായിരിക്കും ഇന്ന് ബിനീഷിനെ മാറ്റുക.

By Athira Sreekumar

Digital Journalist at Woke Malayalam