Wed. Jan 22nd, 2025

കൊച്ചി:

വേറിട്ട ഫോട്ടോഷൂട്ടിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി. സാമൂഹ മാധ്യമങ്ങളില്‍ നിരവധി ഫാന്‍ ഫോളോവേഴ്‌സ് ഉള്ള സ്റ്റില്‍ ഫോട്ടാഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടുകളെല്ലാം വെെറലാകാറുണ്ട്. വാഴയിലയിൽ ആട തീർത്തുള്ള അനിഖയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, വേറിട്ട ഒരു വിഷയവുമായി രംഗത്തെത്തിയിരിക്കുകായണ് മഹാദേവന്‍. നടി കൃഷ്ണ പ്രഭ മൊട്ടത്തലയുമായിയെത്തിയ തീംബേസ്ഡ് ഫോട്ടോഷൂട്ടിന് പിന്നാലെയാണ് മറ്റൊരു ആശയം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഫോട്ടോഷൂട്ട്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയഭാവങ്ങളിലൂടെയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

പ്രണയത്തിനു നിറമോ ലിംഗഭേദമോ ഇല്ല എന്ന കാഴ്ചപ്പാടോടെയാണ് പുതിയ ഫോട്ടോ ഷൂട്ട്. പ്രണയത്തിന്‍റെ തീക്ഷ്ണഭാവങ്ങളാണ് അദ്ദേഹം ഫ്രെയിമില്‍ ഒപ്പിയെടുത്തത്. വസ്ത്രാലങ്കാരവും വേറിട്ട് നില്‍ക്കുന്നു.  ഗൗരി സിജി മാത്യൂസും ലേഖയുമാണ് മോഡലുകള്‍.

 

By Binsha Das

Digital Journalist at Woke Malayalam