Mon. Nov 25th, 2024

കൊച്ചി:

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ  പോൾ സക്കറിയയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. സാംസ്കാരിക മന്ത്രി എകെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, ഒ.വി വിജയൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.  സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകൾ, ഇഷ്ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതൻ, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് പ്രധാന കൃതികൾ.

പോൾ സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1993ല്‍ ഒരുക്കിയ ചിത്രമാണ് വിധേയന്‍.

 

 

 

By Binsha Das

Digital Journalist at Woke Malayalam