Sun. Feb 23rd, 2025
Girl Murdered in Kollam
കൊല്ലം:

മലിനജലം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ അയൽവാസി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിൽ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. യുവതിയുടെ മാതാവ് ലീലയും കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടയിൽ പ്രതി ഉമേഷ് ബാബുവിനും പരിക്കേറ്റു. ഇയാളും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം അഭിരാമിയുടെ വീടിന് മുന്നിലേക്ക് ഒഴിക്കുന്നുവെന്ന പരാതിയുടെ മേൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

By Arya MR