ഏത് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാലും ബിനീഷ് കോടിയേരിയെ തങ്ങൾ ചേർത്തുപിടിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഐപി ബിനു. ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറുകയായിരുന്നു ബിനീഷ് എന്ന് ബിനു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിപിഐഎം വിരുദ്ധ മാധ്യമ സംഘത്തിന്റെ കുപ്രചാരണങ്ങൾ കണ്ട് താൻ ഡിങ്കിരി എന്ന് വിളിക്കുന്ന പ്രിയപ്പെട്ട ബിനീഷ് സഖാവിനെ തള്ളിപ്പറയാനോ എല്ലാം കണ്ട് മിണ്ടാതിരിക്കാനോ കഴിയില്ലെന്നും ബിനീഷ് കോടിയേരിയെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിൽ ഐപി ബിനു പറഞ്ഞു.
ഏത് ആപത്ത് ഘട്ടത്തിലും ഒപ്പം നിൽക്കുന്ന, താൻ അനുജനെപ്പോലെ കാണുന്ന ബിനീഷ് കോടിയേരി ഇന്നേവരെ ഒരു സിഗരറ്റ് പോലും വലിക്കുന്നത് കണ്ടിട്ടില്ലെന്നും ബിനു പറയുന്നു. രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാൻ താൻ തയ്യാറല്ലെന്നും ബിനു കുറിപ്പിൽ പറഞ്ഞു.
BJP യുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എൻ്റെ ഡിങ്കിരി)
.സി പി ഐ എം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിൻ്റെ കുപ്രചരണങ്ങൾ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല.
അതിൻ്റെ പേരിൽ നഷ്ടപെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും…
ബിനീഷ് എട്ടാം ക്ലാസിൽ പഠിക്കുന്നത് മുതൽ എനിക്ക് നേരിട്ട് അറിയാം.എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നിൽക്കുന്ന അനുജൻ,എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നിൽ നിൽക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാൻ. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാൻ കള്ളക്കഥകൾ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും. രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകൾ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകർക്കാമെന്ന് ആരും കരുതുകയും വേണ്ട.
ബിനീഷിന് ഐക്യദാർഢ്യവും അഭിവാദ്യങ്ങളും
എന്നാൽ, പോസ്റ്റിന് താഴെ വളരെ പരിഹാസം നിറഞ്ഞ കമന്റുകളാണ് നിറയുന്നത്.
Picture Courtesy: Facebook; IP Binu about Bineesh KodiyeriPicture Courtesy: Fcebook; IP Binu backs Bineesh Kodiyeri
എന്നാൽ, ഐപി ബിനുവിന്റെ പോസ്റ്റിനെ പിന്തുണച്ച് എത്തുന്നവരുടെ എണ്ണവും കുറവല്ല.
Picture Courtesy: Facebook; IP Binu backs Bineesh Kodiyeri