Mon. Dec 23rd, 2024
BSF Soldier's Viral Song

പാട്ടും, നൃത്തവും മറ്റ് സർഗ്ഗവാസനകളുമൊക്കെ പ്രദർശിക്കാൻ കഴിയുന്ന മികച്ച വേദി കൂടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യധാരാ വേദിയിലേക്ക് എത്തിയവരും നിരവധിയാണ്. ഇത്തവണ ഒരു ബിഎസ്എഫ്‌ ജവാനാണ് സ്വരമാധുരി കൊണ്ട് ജനഹൃദയം കീഴടക്കിയിരിക്കുന്നത്.

ബോര്‍ഡര്‍ എന്ന ഹിന്ദി ചിത്രത്തിലെ സന്ദേശേ ആത്തേ ഹേ എന്ന ഗാനമാണ് ഇദ്ദേഹം ആലപിക്കുന്നത്. വണ്‍ ബീറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് മികച്ച പ്രതികരണണാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ 24ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതിനോടകം പത്ത് മില്യണിനടുത്ത് കാഴ്ചക്കാരായി കഴിഞ്ഞു. 1.5 മില്യൺ സ്മൈലികൾ ഈ ജവാന്റെ ഗാനം സ്വന്തമാക്കി. ഇദ്ദേഹത്തെ അഭിനന്ദിച്ചും പ്രശംസിച്ചും കൊണ്ട് അറുപത്തി ഒൻപതിനായിരത്തിലധികം കമന്റുകളും വന്നു കഴിഞ്ഞു.

യൂട്യൂബിലേക്കും ഈ വീഡിയോ ഇപ്പോൾ എത്തിയിട്ടുണ്ട്.

 

 

 

By Arya MR