തിരുവനന്തപുരം:
പാര്‍ട്ടി പുനഃസംഘടനയിലുള്ള അതൃപ്തി തുറന്നടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തിൽ പ്രവർത്തിക്കുന്നതിനിടെ തന്റെ അനുവാദമില്ലാതെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതായും ആരോപിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് പുനഃസംഘടന നടന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ പൊതു പ്രവർത്തനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
ബിജെപിയിലെ പ്രമുഖ നേതാക്കളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതിൽ തന്നെ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.