Sun. Dec 22nd, 2024

 

തിരുവനന്തപുരം:

ആര്യനാട് സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറി ഉൾപ്പടെ മൂന്ന് പേർക്കെതിരെ നടപടി. സെക്രട്ടറി അരുൺ ഘോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിർമിനി, ഇന്റേണൽ ഓഡിറ്റർ ലതാകുമാരി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

സർവീസ് സഹകരണ ബാങ്കിൽ ഏകദേശം ആറര കോടി രൂപയുടെ തിരിമറി നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെക്രട്ടറി ഉൾപ്പടെ മൂന്ന് പേരെ സസ്പെന്റ് ചെയ്യേണ്ട നടപടിയിലേക്ക് നീങ്ങിയത്. നേരത്തെ ബാങ്ക് മാനേജരെയും ജൂനിയർ ക്ലർക്കിനെയും സസ്പെന്റ് ചെയ്തിരുന്നു. നിലവിൽ ഭരണ സമിതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നൽകിയിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam