തിരുവനന്തപുരം:
കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് സിപിഎം പോളിറ്റ് ബ്യുറോ. സിബിഐക്ക് നൽകിയ പൊതു സമ്മതം എടുത്തുകളയാനാണ് തീരുമാനം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് തീരുമാനം. നിയമ പരിശോധനയ്ക്ക് ശേഷം ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കും. കേന്ദ്ര കമ്മിറ്റിയിൽ പോലും ഇനിയൊരു വിശദമായ ചര്‍ച്ച ഇക്കാര്യത്തിൽ ആവശ്യമില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. അടുത്ത മാസം നാലാം തീയതി നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
മഹാരാഷ്ട്ര, ഛത്തീസ്ഖഡ്,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിരുന്നു. പശ്തിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതു സമ്മതം നൽകിയിട്ടില്ല. സംസ്ഥാന തലത്തിൽ ഇതിനായി നിയമപരമായ കൂടിയാലോചനകൾ തുടരുമെന്നും സിപിഎം പോളിറ്റ് ബ്യുറോ അറിയിച്ചു.