കൊച്ചി:
പതിവ് ആഘോഷങ്ങളില്ലാതെ വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അക്ഷരലേകത്തേക്ക്. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭം കുറിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിരക്ക് കുറവായിരുന്നു.
ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എഴുത്തിനിരുത്ത്. ഗുരുക്കന്മാർക്ക് പകരം ഇത്തവണ സ്വന്തം രക്ഷിതാവിൻ്റെ വിരലുകള്‍കൊണ്ടാണ് കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കുക.
ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ഇല്ല. പകരം ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് എം.ടി വാസുദേവൻ നായരുടെ പ്രഭാഷണ വീഡിയോ നൽകും. മലപ്പുറം ജില്ലയിലെ കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.