Thu. Jan 23rd, 2025
കൊച്ചി:

ഈ വർഷം കൊച്ചി ബിനാലെ ഇല്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സഞ്ചരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി.

ബിന്നാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്. ബിനാലെ ഓൺലൈനായി നടത്തുന്നതിന്റെ സാധ്യതകൾ തേടിയിരുന്നു.

എന്നിരുന്നാലും ഇതും പ്രയാമസമായതിനെ തുടർന്നാണ് ബിനാലെ ഈ വർഷം നടത്തേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. പകരം 2021ൽ ബിനാലെ നടത്തുമെന്ന് സംഘാടകരായ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു.