Sun. Nov 17th, 2024
ന്യുയോർക്ക്:

സ്വവർഗ്ഗ ബന്ധങ്ങൾക്കും നിയമ പരിരക്ഷ നൽകണമെന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാട് സ്വാ​ഗതാര്‍ഹമെന്ന് ഐക്യരാഷ്ട്രസഭ. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പ്രഖ്യാപനം സഹായിക്കുമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

സ്വവർഗ്ഗ പ്രണയികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്നാണ് പോപ്പ് വ്യക്തമാക്കിയത്. രണ്ടായിരം വർഷത്തെ സഭാചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പോപ്പ് സ്വവർഗ ബന്ധത്തിൽ ഉറച്ച നിലപാട് പ്രഖ്യാപിക്കുന്നത്. പല സന്ദർഭങ്ങളിലും എൽജിബിടി വ്യക്തിത്വങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സ്വവർഗ ബന്ധങ്ങളെ നിയമപരമായി അംഗീകരിയ്ക്കണമെന്ന പോപ്പ് വ്യക്തമായി പറയുന്നത് ഇതാദ്യമാണ്. ‘ഫ്രാൻസിസ്കോ’ എന്ന ഡോകുമെന്ററിയിലാണ് ഫ്രാൻസിസ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്.

എൽജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ്. സ്വവർഗ്ഗ ബന്ധത്തിന്റെ പേരിൽ ആരും ഉപേക്ഷിക്കപ്പെടരുത്. അവർക്കും നിയമപരമായി കുടുംബം നയിക്കാനുള്ള അവകാശമുണ്ടെന്നും ഫ്രാൻസീസ് മാർപാപ്പ ഡോക്‌മെന്ററിയിൽ പറഞ്ഞു.

 

By Arya MR