കൊച്ചി:
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തീർപ്പാക്കി. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻഐഎ അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്.
കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ ചോദ്യംചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിനെ ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹെെക്കോടതി ഉത്തരവിട്ടിരുന്നു. നാളെ കേസില്‍ ഹെെക്കോടതി വിശദമായ വാദം കേള്‍ക്കും.