Mon. Dec 23rd, 2024
തിരുവനന്തപുരം:

എൽഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചർച്ച ചെയ്യും. കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശത്തോടുള്ള വിയോജിപ്പ് സിപിഐ പിൻവലിച്ചതോടെ പ്രധാന തടസം നീങ്ങിയിരുന്നു.

എന്നാൽ, പാലാ സീറ്റിൽ നിലനിൽക്കുന്ന തർക്കമായിരിക്കും മുന്നണി നേരിടാൻ പോകുന്ന മറ്റൊരു പ്രധാന പ്രശ്നം. ആയതിനാൽ, നിയമസഭാ സീറ്റ് ചർച്ചകൾ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ നിർത്തിയുള്ള ചർച്ചക്കാണ് സിപിഎം നീക്കം. വിവാദമായ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചർച്ചയായേക്കും.

ജോസ് വിഭാഗത്തിന്‍റെ എൽഡിഎഫ് പ്രവേശനത്തെ എതിർക്കേണ്ടെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എകെജി സെന്‍ററിൽ നടന്ന പിണറായി കോടിയേരി കാനം ചർച്ചയാണ് നടപടികൾ വേഗത്തിലാക്കിയത്.

 

By Arya MR