തൃശൂർ:
തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി ഷമീർ റിമാന്‍റിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലക്കും ശരീരത്തിനുമേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂർച്ചയില്ലാത്ത നീളംകൂടിയ ആയുധം കൊണ്ട് മർദ്ദിച്ചാൽ ഉണ്ടാകുന്ന പരിക്കുകൾ ഷമീറിന്‍റെ ശീരത്തിലുണ്ട്. ദേഹത്ത് 21 ചതവും 16 ഉരഞ്ഞ പാടുകളുമുണ്ട്. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ആരോപണവിധേയരായ 4 ജയിൽ വകുപ്പ് ഉദ്യോഗസ്ഥരിൽ രണ്ട് പേരെ മറ്റൊരു പരാതിയിൽ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ട് പേരെ സ്ഥലം മാറ്റി. ഷമീറിനൊപ്പമുണ്ടായിരുന്ന ഭാര്യയുൾപ്പെടെയുള്ള മറ്റ് പ്രതികളുടെ മൊഴി മജിസ്‌ട്രേറ്റിന് മുൻപിൽ രേഖപ്പെടുത്തി. ഈ മൊഴി അന്വേഷണം സംഘത്തിന് ലഭിച്ച ശേഷമാകും തുടർ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.