Thu. Jan 23rd, 2025

 

കാബൂൾ:

വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ടു. സൈനിക ഓപ്പറേഷനായുള്ള യാത്രയ്ക്കിടെയാണ് സുരക്ഷാസൈന്യത്തിന് നേരെ വെടിയുതിർത്തത്. മേഖലയില്‍ ആക്രമണം തുടരുകയാണെന്നും താലിബാന്‍ സംഘത്തിനും ആള്‍നാശമുണ്ടായതായും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ വക്താവ് ജവാദ് ഹെജ്രി അറിയിച്ചു. മേഖലയിലെ വീടുകളിലാണ് താലിബാന്‍ സംഘം ഒളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 34 ഓളം സൈനികർ കൊല്ലപ്പെട്ടതായാണ് തഖാര്‍ പ്രവിശ്യയിലെ ഹെല്‍ത്ത് ഡയറക്ടര്‍ അബ്ദുള്‍ ഖയൂം പറയുന്നത്. മരിച്ചവരിൽ ഡെപ്യൂട്ടി പോലീസ് മേധവിയും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam