Mon. Nov 25th, 2024
തിരുവനന്തപുരം:

യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. ഇതിനായി യെമനിലെ ഗോത്ര നേതാക്കളുമായി മദ്ധ്യസ്ഥര്‍ ചര്‍ച്ച നടത്തും. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. തമിഴ്നാട് സ്വദേശി സാമുവല്‍ ജെറോം, മലയാളികളായ ബാബു ജോണ്‍, സജീവ് എന്നിവരാണ് മദ്ധ്യസ്ഥ ചര്‍‍ച്ചക്കുള്ളശ്രമങ്ങൾ നടത്തുന്നത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. തലാലിന്‍റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍‍ച്ച നടത്തുക. മറ്റ് ഗോത്ര വിഭാഗങ്ങളിലെ നേതാക്കള്‍ മുഖേനയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നത്. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി യെമനിൽ കൊല്ലപ്പെട്ട ആളുടെ കുടുബത്തിനൊപ്പം അവരുടെ ഗോത്രവിഭാഗവും മാപ്പ് നൽകിയാൽ മാത്രമേ കുറ്റാരോപിതരെ വെറുതെ വിടുകയുള്ളു. കൂടാതെ 70 ലക്ഷം രൂപ മോചനദ്രവ്യം നല്‍കേണ്ടിയും വരും.

By Arya MR