Mon. Dec 23rd, 2024
വയനാട്:

കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തു. ചൈന രാജ്യത്തിന്റെ അതിർത്തിയിൽ കൈയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണ്. ചൈനയെ കുറിച്ച് ഒരു വാക്ക് പറയാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ചൈന പിടിച്ചെടുത്ത 1200 കിലോമീറ്റർ എപ്പോൾ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പ്രധാനമന്ത്രി പറഞ്ഞാൽ മതിയായിരുന്നു. അന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടിയാകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല.  വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടെന്നും  കേരളത്തിലെ ജനങ്ങൾ കാണിക്കുന്ന സ്പിരിറ്റ് അഭിനന്ദനാർഹമാണെന്നും രാഹുൽ ഇന്ന് വയനാട്ടിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ കൂട്ടിച്ചേർത്തു.

 

By Arya MR