Wed. Jan 22nd, 2025

 

തിരുവനന്തപുരം:

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താൻ നീക്കം. എന്നാൽ, രണ്ട് ഘട്ടമായി തിരഞ്ഞടുപ്പ് നടത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം, ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.

എന്നാൽ, പോലീസ് വിന്യാസം അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതിനായി പോളിംഗ് സ്‌റ്റേഷനുകൾ എത്രയെണ്ണമെന്നത് സംബന്ധിച്ച് കാര്യത്തിൽ വ്യക്തത വരുത്തണം. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനാമെടുത്തേക്കും. ഇത് കൂടാതെ പോലീസ് വിന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡിജിപിയുമായി ഈ ആഴ്ച തന്നെ യോഗം ചേർന്നേക്കും. ഇതനുസരിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ ആദ്യവാരം ഇറക്കിയേക്കുമെന്നാണ് സൂചന.

 

 

 

By Athira Sreekumar

Digital Journalist at Woke Malayalam