Tue. Sep 17th, 2024
മുംബൈ:

കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് ഏഴുമാസത്തെ നിർത്തിവയ്ക്കലിനു ശേഷം ഇന്നു മുതൽ(തിങ്കളാഴ്ച) മുതൽ മുംബൈ മെട്രോ പ്രവർത്തനം പുനരാരംഭിക്കും. എല്ലാ അടിസ്ഥാന പ്രവർത്തനങ്ങളും പൂർത്തിയായതായും യാത്രക്കാരെ സ്വാഗതം ചെയ്യാൻ അവർ വീണ്ടും തയ്യാറാണെന്നും മെട്രോ അധികൃതർ അറിയിച്ചു.

മുംബൈ മെട്രോയുടെ പ്രവർത്തന സമയം രാവിലെ 8:30 നും രാത്രി 8.30 നും ഇടയിലായിരിക്കും. ഒരു ദിവസം 200 ലധികം ട്രിപ്പുകളാണ് ഉദ്ദേശിക്കുന്നത്.
ഒരു യാത്രയിൽ 300 യാത്രക്കാരെ അനുവദിക്കും. കോച്ചുകൾക്കുള്ളിലെ താപനില 25 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെ നിലനിർത്തും. പ്രവർത്തനം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് മെട്രോ സ്റ്റേഷൻ ഗേറ്റുകൾ തുറക്കും. തിരഞ്ഞെടുത്ത ഗേറ്റുകളിൽ നിന്ന് മാത്രമേ പ്രവേശനവും പുറത്തുകടക്കലും അനുവദിക്കൂ.

എല്ലാ മെട്രോ സ്റ്റേഷനുകളിലും ഹെൽത്ത് ഡെസ്ക് ഉണ്ടാവും. എല്ലാ യാത്രക്കാർക്കും താപനില പരിശോധനയും മാസ്കും നിർബ്ബന്ധമാണ്. സാനിറ്റൈസർ സ്റ്റേഷനുകളിൽ ലഭ്യമാകുമെങ്കിലും, യാത്രക്കാർ സ്വന്തമായിട്ട് അവ കരുതേണ്ടതാണ്.