Mon. Dec 23rd, 2024
കോട്ടയം:

എന്‍സിപി എല്‍‍ഡിഎഫില്‍ തുടരുമെന്ന് മാണി സി.കാപ്പന്‍. പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ല, ഇടതുപക്ഷത്ത് അടിയുറച്ച് നില്‍ക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി ഇടതുപക്ഷത്തേക്കെന്ന ജോസ്.കെ. മാണിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, പാലാ ജോസ് കെ.മാണിക്ക് കൊടുത്താല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പൻ പറഞ്ഞിരുന്നതായി യുഡിഎഫ് കൺവീനർ എം.എം.ഹസന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് മുങ്ങുന്ന കപ്പലാണ്. ജോസ്.കെ.മാണി വന്നതുകൊണ്ട് നേട്ടമുണ്ടാകില്ല. എന്‍.സി.പിയില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.