Mon. Dec 23rd, 2024
തിരുവനന്തപുരം:

 
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് കേസ്സിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സിലെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് അടിയന്തിരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ഹർജി നൽകിയത്.

ഇന്ന് എൻഫോഴ്സ്മെന്റിനു മുന്നിൽ ഹാജാരാവാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിന് സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. ഇന്ന് ശിവശങ്കർ എൻഫോഴ്സ്മെന്റിനു മുന്നിൽ ഹാജാരാവില്ല. മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയതിനാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെടുമെന്നാണ് സൂചന.